India

യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിൽ:ഗുജറാത്തിൽ ഇന്ന് റോഡ് ഷോ നടത്തും , സുരക്ഷ കര്‍ശനമാക്കി പൊലീസ്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. ജനുവരി പത്തിന് നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഉദ്യോഗിക ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് ഇന്ന് ഗുജറാത്തിലെത്തുന്നത്.

അഹമ്മദാബാദിലെ സര്‍ദാല്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വൈകുന്നേരം വന്നിറങ്ങുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ഇന്ദിരാ ബ്രിഡ്ജ് വരെ മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ ആയി നടന്നെത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സഫിന്‍ ഹസന്‍ പറഞ്ഞു.

ഗാന്ധിനഗറില്‍ വെച്ച് സമ്മിറ്റിന്റെ ഭാഗമായി നടക്കുന്ന ഗ്ലോബല്‍ ട്രേഡ് ഷോ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.നാല് ദിവസമായി നടക്കാനിരിക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ നിരവധി വിവിഐപികള്‍ എത്തുന്നതിനാല്‍ റോഡ്‌ഷോയിലടക്കം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഇന്ന് റോഡ്‌ഷോ നടക്കുന്നതിനാല്‍ എയര്‍പോര്‍ട്ട് മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡ് വഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Anandhu Ajitha

Recent Posts

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

22 mins ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

36 mins ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

1 hour ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

1 hour ago

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

2 hours ago