India

ചരിത്രം കുറിച്ച് ഉത്തരാഖണ്ഡ് ! ഏകീകൃത സിവിൽ കോഡ് സംസ്ഥാനത്ത് ഇന്ന് നിലവിൽ വരും; നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

ദില്ലി: അസാധ്യമായത് സാധ്യമാക്കിയ ചാരിതാർഥ്യത്തിലാണ് മുഖ്യമന്ത്രി പുഷ്‌കർസിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ. ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. യു സി സി പോർട്ടലിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. കഴിഞ്ഞ വർഷമാണ് സംസ്ഥാനം നിയമം പാസാക്കിയത്. കഴിഞ്ഞവർഷം തന്നെ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തിരുന്നു. ഇന്ന് പോർട്ടൽ ഉദ്‌ഘാടനം ചെയ്യുന്നതോടെ സംസ്ഥാനത്ത് നിയമം നടപ്പിലാകും.

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ ജാതി മത ഭേദമന്യേ എല്ലാവർക്കും ഒരേനിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ചില വനവാസി വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ മതാടിസ്ഥാനത്തിലാണ് രാജ്യത്ത് വ്യക്തിനിയമങ്ങൾ. ഏകീകൃത സിവിൽ കോഡ് വേണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്നതിനിടെയാണ് ഉത്തരാഖണ്ഡ് നിയമം നടപ്പിലാക്കുന്നത്.

ഏതു മതാചാരപ്രകാരം വിവാഹം നടന്നാലും യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലിവ് ഇൻ ബന്ധത്തിലുള്ള ദമ്പതികൾ അടക്കം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർക്കടക്കം നിയമം ബാധകമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു. ആ വാഗ്‌ദാനമാണ് ഇപ്പോൾ സർക്കാർ നിറവേറ്റുന്നത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നിയമവും പരിഗണനയിലാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

9 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

9 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

10 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

11 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

11 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

12 hours ago