Udayanidhi Stalin
തമിഴക രാഷ്ട്രിയത്തിൽ പുതിയ ചുവടുവയ്പുകളുമായി ഉദയനിധി സ്റ്റാലിൻ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനും ഡിഎംകെ യുവജന അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ഇന്ന് രാവിലെ 9 .30ന് രാജ്ഭവനിലെ ദർബാർ ഹാളിൽ വച്ച് മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഗവർണർ ആർ.എൻ.രവി ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ അംഗീകരിച്ചിരുന്നു.
സാമൂഹ്യനീതി പദ്ധതികൾ നടപ്പാക്കുകയും ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുമെന്നും ഇതിന് അവസരം തന്ന മുഖ്യമന്ത്രിയോട് നന്ദിയും അഭിനന്ദനവും അറിയിക്കുകയും ഇതൊരു പദവിയായി പരിഗണിക്കാതെ ഞാൻ എപ്പോഴും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്‌തു. തമിഴ് സിനിമ ലോകത്ത് സ്വന്തായി ഒരു അടയാളം പതിച്ച താരമാണ് ഉദയനിധി സ്റ്റാലിൻ. നിരവധി തമിഴ് സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…