Thursday, October 15, 2026

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഉദയനിധി സ്റ്റാലിൻ : ഏറ്റെടുത്ത പദവിയിൽ ഉത്തരവാദത്തോടെ പ്രവർത്തിക്കുമെന്ന് ട്വീറ്റ് ചെയ്‌തു

തമിഴക രാഷ്ട്രിയത്തിൽ പുതിയ ചുവടുവയ്പുകളുമായി ഉദയനിധി സ്റ്റാലിൻ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനും ഡിഎംകെ യുവജന അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ഇന്ന് രാവിലെ 9 .30ന് രാജ്ഭവനിലെ ദർബാർ ഹാളിൽ വച്ച് മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഗവർണർ ആർ.എൻ.രവി ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ അംഗീകരിച്ചിരുന്നു.

സാമൂഹ്യനീതി പദ്ധതികൾ നടപ്പാക്കുകയും ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുമെന്നും ഇതിന് അവസരം തന്ന മുഖ്യമന്ത്രിയോട് നന്ദിയും അഭിനന്ദനവും അറിയിക്കുകയും ഇതൊരു പദവിയായി പരിഗണിക്കാതെ ഞാൻ എപ്പോഴും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്‌തു. തമിഴ് സിനിമ ലോകത്ത് സ്വന്തായി ഒരു അടയാളം പതിച്ച താരമാണ് ഉദയനിധി സ്റ്റാലിൻ. നിരവധി തമിഴ് സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

Related Articles

Latest Articles