Featured

ഉദയ്പൂർ കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം

ഉദയ്പൂരിലെ താലിബാൻ മോഡൽ കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണമുണ്ടോ എന്നും സംശയം. കൊലപാതക കേസിലെ പ്രതികളായവർ മറ്റു ആക്രമണങ്ങൾ അടക്കം നടത്താൻ ഉദ്ദേശിച്ചിരുന്നതായുള്ള സൂചനകളാണ് പുറത്തുവന്നത്. അതേസമയം കൊലപാതക കേസിലെ പ്രതികളെ എൻഐഎ ഇന്ന് ചോദ്യം ചെയ്യും. ചാവേർ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദർശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ആകെ ഏഴ് പേർ കസ്റ്റഡിയിലുണ്ട്.

ഉദയ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സർവകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേ സമയം സർക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനം ബിജെപി ശക്തമാക്കുകയാണ്.

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതികൾക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് രാജസ്ഥാൻ പൊലീസും എൻഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിനിടെ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരിൽ വ്യാപാരികൾ ബന്ദ് നടത്തും. സംഘർഷം ഉണ്ടാകാതിരിക്കാൻ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ജയ്പൂർ മാർക്കറ്റിൽ കടകൾ തുറക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യാപാരി സംഘടനയായ സംയുക്ത് വ്യാപാർ സംഘ് അറിയിച്ചു. അതിനിടെ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗം ചേർന്ന് രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു.

സംസ്ഥാനത്ത് ജനജീവിതം സമാധാന പൂർണമാകണമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാടിനെ മുഴുവൻ പാർട്ടികളും പിന്തുണച്ചു. കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഗ്രാമീണ മേഖലകളിൽ ഒറ്റപ്പെട്ട ചില സംഘർഷങ്ങൾ ഇന്നലെയും ഉണ്ടായി.

admin

Recent Posts

ടെക്‌സ്‌റ്റ്സ്.കോം 400 കോടിക്ക് വേർഡ്പ്രസ്സ്.കോമിന് വിറ്റ്‌ ഇന്ത്യൻ വ്യവസായി കിഷൻ ബഗാരിയ ; ഇത് ആരെയും അമ്പരപ്പിക്കുന്ന 26 വയസുകാരന്റെ ജീവിതകഥ !

ഇരുപത്താറ് വയസുകാരനായ കിഷൻ ബഗാരിയയുടെ ജീവിത വിജയകഥ കുറച്ച് വ്യത്യസ്തമാണ്. ആസാമിലെ ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച കിഷൻ ബഗാരിയയുടെ യാത്ര…

25 seconds ago

ട്രാക്കുകളിൽ ചീറിപ്പായാൻ വന്ദേ മെട്രോ ട്രെയിനുകൾ! ഫസ്റ്റ് ലുക്ക് പുറത്ത്

വന്ദേ മെട്രോ ട്രെയിൻ പുറത്തിറക്കി മക്കളേ ...... വീഡിയോ വൈറൽ

26 mins ago

അമ്മായിയമ്മയെ ശാരീരിക ബന്ധത്തിലേർപ്പെടാനും വിവാഹം കഴിക്കാനും നിർബന്ധിച്ച് മരുമകൾ !

ഭർത്താവിനെ വേണ്ട; ആദ്യ കാഴ്ചയിൽ അമ്മായിയമ്മയോട് പ്രണയം മൊട്ടിട്ടുവെന്ന് മരുമകൾ

29 mins ago

മകളുടെ വിവാഹ ആവശ്യത്തിന് പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ കിട്ടിയില്ല; നെയ്യാറ്റിൻകര സ്വദേശി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നിക്ഷേപകൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ…

53 mins ago

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ​ഗതാ​ഗത വകുപ്പ് ; സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ് ; സമരം കടുപ്പിക്കാൻ ട്രേഡ് യൂണിയനുകൾ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്ക്…

1 hour ago

വാക്‌സീന്‍ വിരുദ്ധരുടെ വിളയാട്ടം| സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക് യോഗ്യരാണോ ?

ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. ഈ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിയുക, ശാസ്ത്രം ഇനിയും…

1 hour ago