Kerala

യുഡിഎഫ് മാർച്ച് സംഘർഷം; പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍

കോട്ടയം: ഇന്നലെ യുഡിഎഫ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.കോട്ടയം വെസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. യുഡിഎഫ് മാർച്ചിൽ കോട്ടയം ഡിവൈഎസ്‍പി ജെ സന്തോഷ് കുമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

അതേസമയം എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ ആണ് ഡിസിസി ഓഫീസിലെ കോൺഗ്രസ് പതാക കത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്ത് കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്

Anandhu Ajitha

Recent Posts

ശ്രീ ലേഖ മാലിന്യ കൂമ്പാരത്തിനിടയിൽ ഇരിക്കുവാൻ അണ് പ്രശാന്ത് പറയുന്നത്

കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…

58 seconds ago

ഓസ്കാർ അവാർഡിലൂടെയും അഭിനവ സാക്കിർ നായിക്കിലൂടെയും ഭാരതത്തെ തേടിയെത്തുവാൻ പോകുന്ന ചതികൾ : Part 2

2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന്‌ ഏതെങ്കിലും ഒരു വിഭാഗത്തിൽ…

42 minutes ago

കനത്ത ജാഗ്രത ! രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി! 2 പേർ അറസ്റ്റിൽ

ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…

50 minutes ago

ഓസ്കാർ അവാർഡിലൂടെയും അഭിനവ സാക്കിർ നായിക്കിലൂടെയും ഭാരതത്തെ തേടിയെത്തുവാൻ പോകുന്ന ചതികൾ : Part I

2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന്‌ ഏതെങ്കിലും ഒരു വിഭാഗത്തിൽ…

1 hour ago

തീവ്രഇസ്ലാമിസ്റ്റുകളെ പിന്തുണയ്ക്കാൻ ശിവലിംഗത്തെ അപമാനിക്കുന്നു…

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…

3 hours ago

ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് തങ്ങൾ ! അവകാശവാദവുമായി ചൈനയും | INDIA PAK CONFLICT

ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…

3 hours ago