ഖുശ്ബു
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറും ഗായിക ചിന്മയി ശ്രീപദയും രംഗത്തെത്തി. ഉദയനിധിയുടെ പ്രസംഗം തികച്ചും നിന്ദ്യവും വിലകുറഞ്ഞതുമാണെന്ന് ഖുശ്ബു കുറ്റപ്പെടുത്തിയപ്പോൾ, പ്രവർത്തകരെ തിരുത്തുന്നതിന് പകരം അതിനേക്കാൾ ഹീനമായ പരാമർശം നടത്തുകയാണ് ഉദയനിധി ചെയ്തതെന്ന് ചിന്മയി വിമർശിച്ചു.
ഭരിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കാനും ആഗ്രഹിക്കുന്നവരുടെ ഇത്തരം പ്രതികരണങ്ങൾ സങ്കടകരമാണെന്ന് ഖുശ്ബു എക്‌സിൽ കുറിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ നാടകമാക്കി മാറ്റി അണികളുടെ കൈയടി നേടുന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുസംവാദങ്ങൾക്ക് ചില അതിരുകൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളോട് ആശയപരമായി മത്സരിക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിക്കുന്നത് എളുപ്പവഴിയായി മാറുകയാണ്. സംഭവത്തിൽ ഉദയനിധി സ്റ്റാലിൻ ഉപാധികളില്ലാതെ പരസ്യമായി മാപ്പുപറയണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
ഉദയനിധിയുടെ വാക്കുകളിലെ ഉള്ളടക്കം സുഹൃത്തുക്കൾ വിശദീകരിച്ചപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലായതെന്ന് ഗായിക ചിന്മയി വെളിപ്പെടുത്തി. പുതിയ തലമുറയിലെ രാഷ്ട്രീയക്കാരിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും, എന്നാൽ അതിനേക്കാൾ മോശമായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്നും അവർ പറഞ്ഞു. രാഷ്ട്രീയ തർക്കങ്ങളിൽ യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ വലിച്ചിഴയ്ക്കാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും ചിന്മയി ആവശ്യപ്പെട്ടു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…