International

കരിങ്കടലിൽ റഷ്യൻ പടക്കപ്പൽ ആക്രമിച്ച് യുക്രെയ്ൻ ; നൊവോറോസിസ്ക് നേവൽ ബേസ് വഴിയുള്ള ഗതാഗതം റഷ്യക്ക് താത്കാലികമായി നിർത്തി വയ്‌ക്കേണ്ടി വന്നു !

കീവ് : അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും അകമഴിഞ്ഞ സൈനിക സഹായം മുതലാക്കി റഷ്യക്കെതിരെ ആക്രമം ശക്തമാക്കി യുക്രെയ്ൻ. കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ പടക്കപ്പലിന് കഴിഞ്ഞ ദിവസം അർധരാത്രി നടന്ന നാവിക ഡ്രോൺ ആക്രമണത്തിൽ വൻതോതിൽ നാശനഷ്ടം സംഭവിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. നൂറിലധികം റഷ്യൻ സൈനികരും ജീവനക്കാരും കപ്പലിനുള്ളിൽ ഉണ്ടായിരിക്കെയാണ് ആക്രമണമെന്ന് യുക്രെയ്ൻ ഇന്റലിജൻസ് വ‍ൃത്തങ്ങൾ അവകാശപ്പെട്ടു. 450 കിലോയിലധികം സ്ഫോടകവസ്തുക്കളുമായാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കി. നൊവോറോസിസ്കിലെ നേവൽ ബേസിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. സ്വന്തം തീരത്തുനിന്നും ഏറെ മാറി റഷ്യൻ യുദ്ധക്കപ്പലിനെതിരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണം യുക്രെയ്ന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യയിൽ നിന്നുള്ള കയറ്റുമതികളുടെ പ്രധാന കേന്ദ്രമാണ് നൊവോറോസിസ്കിലെ നേവൽ ബേസ്. ലോകത്തെ ആകെ ഇന്ധന വിതരണത്തിന്റെ 2 ശതമാനവും ഇവിടെയാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് കണക്ക്. ആക്രമണത്തെ തുടർന്ന് താത്കാലികമായി നിർത്തി വച്ച ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഇടവേളയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്. റഷ്യൻ യുദ്ധക്കപ്പലിനു നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ യുക്രെയ്ന്റെ അവകാശവാദം റഷ്യ തള്ളിക്കളഞ്ഞിരിക്കുകയാണ്. നാവിക താവളത്തിലെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് രണ്ട് നാവിക ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണ ശ്രമം തകർത്തതായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്. കപ്പലിനോ നാവിക താവളത്തിനോ ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടം സംഭവിച്ചതായി അവരുടെ പ്രസ്താവനയിലില്ല.

Anandhu Ajitha

Recent Posts

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സുപ്രധാന പദവി ! തനിനിറം പുറത്തെടുത്ത് മംദാനി!!ന്യൂയോർക്ക് മേയറുടെ പുതിയ നിയമനങ്ങളിൽ വൻ പ്രതിഷേധം !!

ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…

57 minutes ago

ആദരാഞ്ജലി അർപ്പിക്കാൻ മുടവൻമുഗളിലെ വീട്ടിലെത്തിയ പ്രമുഖർ

മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews

1 hour ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ് ഐ ടി I SABARIMALA GOLD SCAM

ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…

1 hour ago

അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാട് ! ദില്ലിയിൽ പരിശോധന ! വൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത് ഇഡി

ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…

2 hours ago

പുതിയ ഊർജ്ജം പുതിയ പ്രതീക്ഷകൾ ! വെൽക്കം 2026 !! പുതുവർഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…

2 hours ago

ശ്രീ ലേഖ മാലിന്യ കൂമ്പാരത്തിനിടയിൽ ഇരിക്കുവാൻ അണ് പ്രശാന്ത് പറയുന്നത്

കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…

3 hours ago