Russia-Ukraine War
കീവ്: ലോകത്തെ ആശങ്കയിലാക്കി റഷ്യ സൈനിക നടപടികൾ ആരംഭിച്ചു. ഇതോടെ യുക്രെയ്‌നിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ കുടുങ്ങി കിടക്കുന്നു. നിലവിൽ ഖർഗീവിൽ ഹോസ്റ്റലിന് മുന്നിൽ സ്‌ഫോടനം നടക്കുന്നതായി വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 13 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.
അതേസമയം വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്ക് ഏർപ്പെടുത്തുകയും ചെയിതിട്ടുണ്ട്. ഇതേതുടർന്ന് നിരവധി ഇന്ത്യക്കാർ വിമാനത്താവളങ്ങളിലും പരിസരത്തുമായി കുടുങ്ങി കിടക്കുന്നുണ്ട്. കീവിൽ നിന്നുൾപ്പെടെ ജനങ്ങൾ പലായനം നടത്തിത്തുടങ്ങി.
വിമാനത്താവളം അടച്ചതോടെ രക്ഷാദൗത്യത്തിനായി യുക്രൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യാത്രക്കാരില്ലാതെ ദില്ലിയിലേക്ക് മടങ്ങി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിയാതെയാണ് എയർ ഇന്ത്യയുടെ മടക്കം. രക്ഷാദൗത്യത്തിന്റെ ഭാഗമായി 241 വിദ്യാർത്ഥികളുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി ഇന്ത്യയിൽ എത്തിയിരുന്നു.
നേരത്തെ യുദ്ധമുന്നറിയിപ്പിനെ തുടർന്ന് കീവിലേക്ക് ഇന്ത്യ വിമാന സർവീസുകൾ ക്രമീകരിച്ചിരുന്നു. യുക്രെയ്‌നിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. നയതന്ത്രതലത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…