umar tharamel fb post against mb rajesh
കാലടി സർവകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നിൽ വിഷയവിദഗ്ധരുടെ ഉപജാപങ്ങളാണെന്ന ഭർത്താവും മുൻ എം.പി.യുമായ എം.ബി.രാജേഷിന്റെ ആരോപണം. അങ്ങനെയാണെങ്കില്‍ ആരോപണം തെളിയിക്കാൻ എം.ബി.രാജേഷിനു കഴിയുമോയെന്ന് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഉമർ തറമേൽ. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമർ തറമേൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം എം.ബി.രാജേഷ് പറഞ്ഞത്.
ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പി.എച്ച്.ഡി ഈ ജോലിക്ക് അപേക്ഷ നൽകുമ്പോൾ കിട്ടിയതല്ലെന്നും ആറുമാസം മുൻപുമാത്രം ലഭിച്ചതാണെന്നും കാലടി സർവകലാശാലയിൽ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാൻ വേണ്ടിയായിരുന്നു അത്. സർവകലാശാല നിജസ്ഥിതി തേടിയപ്പോൾ 2018-ൽ മലയാളത്തിൽ പി.എച്ച്.ഡി ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡിക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റർവ്യൂ ബോർഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നതെന്ന് രാജേഷ് പറഞ്ഞിരുന്നു. എന്നാൽ താൻ ഉൾപ്പടെയുളള വിഷയവിദഗ്ധർക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനാണ് ഉമർ തറമേൽ, രാജേഷിനെ വെല്ലുവിളിച്ചിരിക്കുന്നത്.
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…