Categories: Kerala

മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍

മലപ്പുറം: മന്ത്രവാദി ചമഞ്ഞ് തട്ടിപ്പ് നടത്തി യുവതിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തൂർ സ്വദേശി ശിഹാബുദ്ദീനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെന്ന് പരിചയപ്പെടുത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് പീഡനം. തുടര്‍ന്ന് യുവതികളുടെ പണവും സ്വര്‍ണവുമെല്ലാം കൈക്കലാക്കും. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഇയാള്‍ പലരെയും പീഡിപ്പിച്ചത്.

സംഭവത്തിൽ കോഴിക്കോട് സ്വദേശിനി പരാതി നൽകിയതോടെയാണ് ഇയാൾ കുടുങ്ങിയത്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്,കണ്ണൂർ ജില്ലകളിലായി നാൽപ്പതോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിഹാബുദ്ദീൻ നിരവധി പേരെ വിവാഹം ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയിൽ നിന്ന് പതിനാലോളം സിം കാർഡുകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

admin

Recent Posts

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

32 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

47 mins ago

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

2 hours ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 hours ago