Unending love story!; The young woman who refused to marry was stabbed to death 49 times; Boyfriend arrested
ഭുവനേശ്വർ:വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്.
ഭുവനേശ്വറിൽ നിന്നും ഗുജറാത്തിലെ സൂറത്തിലെത്തിച്ച ശേഷം യുവതകിയെ 49 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ ഭുവനേശ്വർ സ്വദേശിയായ ജഗ്നാഥ് ഗോഡയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ കാര്യത്തെ കുറിച്ച് പറയുമ്പോൾ യുവതി ഒഴിഞ്ഞുമാറുന്നത് പതിവാക്കിയിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയത്. നഗരം ചുറ്റിക്കാമെന്ന് പറഞ്ഞാണ് യുവതിയെ വീട്ടിൽ നിന്ന് കൊണ്ട് പോയത്. തുടർന്ന് സൂറത്തിലെത്തിച്ച് 49 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം ഇയാൾ കുറ്റികാട്ടിൽ ഉപേക്ഷിച്ചു.
വിജനമായ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോഡ അറസ്റ്റിലാകുന്നത്. ഭുവനേശ്വറിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…