India

പുതിയ ഇന്ത്യക്കായുള്ള സ്വപ്നങ്ങളും കര്‍മ്മ പദ്ധതികളുമായി കേന്ദ്ര ബഡ്ജറ്റ്


ദില്ലി : പുതിയ ഇന്ത്യക്കായുള്ള സ്വപ്നങ്ങളും കര്‍മ്മ പദ്ധതികളുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആദ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്.

2014 ഓടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി, തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കാരം, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി ബഹിരാകാശ വകുപ്പിന്റെ കീഴില്‍ പ്രത്യേക വാണിജ്യ കമ്പനി, 2022 നകം 1.95 കോടി ഭവനനിര്‍മ്മാണം, ജലപാതകളുടെയും റോഡുകളുടെയും വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം, കൃഷി പ്രോത്സാഹിപ്പിക്കാനായി സീറോ ബഡ്ജറ്റ് ഫാമിംഗ് 2014 ഓടെ എല്ലാ വീട്ടിലും കുടിവെള്ളം, മത്സ്യമേഖലയുടെ ആധുനീകരണത്തിന് നടപടി, ഗ്രാമീണ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം, രാജ്യത്തെ ഒരൊറ്റ പവര്‍ ഗ്രിഡ് ആക്കുക തുടങ്ങിയവയും നിര്‍മ്മല അവതരിപ്പിച്ച ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.
ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

എല്ലാമേഖലയ്ക്കും വികസനം എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
ഈ സാമ്പത്തിക വര്‍ഷം ജി.ഡി.പി 3 ട്രില്യണ്‍ ഡോളറിലെത്തിക്കും
അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിശേഷി കൈവരിക്കാനാകും

ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിംഗ് സംവിധാനവും വ്യാപകമാക്കും
ജലപാതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും
ഭാരത് മാല രണ്ടാം ഘട്ടം നടപ്പാക്കും
ദേശീയപാത ഗ്രിഡ് നടപ്പാക്കും
300 കിമീ മെട്രോ റെയിലിന് അനുമതി നല്‍കി
ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.
വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച് മാതൃകാ വാടകനിയമം കൊണ്ടുവരും
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും
പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും
റെയില്‍വേ വികസനത്തിന് പി.പി.പി മാതൃക നടപ്പാക്കും
മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കും
വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും.
ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗിലേക്കും ലീസിംഗിലേക്കും കടക്കും.
ഇന്ത്യ ഒട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ്
മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നല്‍കാനായിപ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു
നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തും. ഇന്‍ഷ്വറന്‍സ്, ഏവിയേഷന്‍, മീഡിയ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും

ചെറുകിട ഇടത്തരം മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
ബഹിരാകാശനേട്ടങ്ങള്‍ വാണിജ്യനേട്ടത്തിനായി ഉപയോഗിക്കാന്‍ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് കമ്പനി
ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ട് ശതമാനം പലിശയിളവ്
സോഷ്യല്‍ സ്റ്റോക്ക് എക്‌സ്ചേഞ്ച് സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം.
2022 ഓടെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി
2022 ഓടെ 1.95 കോടി വീടുകള്‍
മത്സ്യമേഖലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന. ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിനും അടിസ്ഥാന സൗകര്യവര്‍ദ്ധനയ്ക്കും പദ്ധതി
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി .ഒന്നേകാല്‍ ലക്ഷം കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും
എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും.
ഗ്രാമീണ മേഖലയെ നവീകരിക്കാനും ആധുനിക വത്കരിക്കാനും 75,000 വിദഗ്ദസംരംഭകരെ വളര്‍ത്തിയെടുക്കും.
ഇലക്ട്രോണിക് ഫണ്ട് ശേഖരത്തിനുള്ള പ്ലാറ്റ്ഫോം
മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍
80 ജീവനോപാധി വികസന പദ്ധതികള്‍
ഗ്രാമീണ തൊഴില്‍ പദ്ധതി അരലക്ഷം കരകൗശല വിദഗ്ദര്‍ക്ക് പ്രയോജനപ്പെടും
എല്ലാവീടുകളിലും 2024 ഓടെ ശുദ്ധജലം എത്തിക്കും
കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും വിപണിയെ പ്രോത്സാഹിപ്പിക്കാനും പദ്ധതി
സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ കച്ചവട മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങള്‍ ലഘൂകരിക്കും
ജലസ്രോതസുകളുടെ പരിപാലനത്തിനും വിതരണത്തിനും ജല്‍ജീവന്‍ മിഷന്‍
പ്രധാനമന്ത്രി ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ വിപുലീകരിക്കും.

2 കോടി ഗ്രാമീണര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത
സ്വച്ഛ് ഭാരത് അഭിയാന്‍ വഴി മാലിന്യ സംസ്‌കരണ പദ്ധതി
ഗ്രാമങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ ഗ്രാമങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും,എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും.
ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ദേശീയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കും
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും
ഉന്നതി വിദ്യാഭ്യാസ മേഖലയുടെ പുരോഗതി നല്‍കുന്ന പുതിയ പദ്ധതി നടപ്പാക്കും.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

4 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

5 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

5 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

6 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

6 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago