India

വിജയ് മല്യ, നീരവ് മോദി ഉൾപ്പെടെയുള്ള 10 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടി കേന്ദ്രസർക്കാർ; തിരിച്ചു പിടിച്ചത് 15,000 കോടി രൂപ !

ദില്ലി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ട് പലായനം ചെയ്തവരുമായി ബന്ധപ്പെട്ട ‘ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് ആക്ട്’ പ്രകാരമുള്ള പ്രതികളിൽ നിന്ന് കേന്ദ്രസർക്കാർ 15,113 കോടി രൂപ പിരിച്ചെടുത്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. പിടിച്ചെടുത്ത പണം പൊതുമേഖലാ ബാങ്കുകളിലേക്ക് നൽകിയതായും പങ്കജ് ചൗധരി വ്യക്തമാക്കി.

വിജയ് മല്യ, നീരവ് മോദി, നിതിൻ ജയന്തിലാൽ സന്ദേശര, ചേതൻ ജയന്തിലാൽ സന്ദേശര, ദീപ്തി ചേതൻ ജയന്തിലാൽ സന്ദേശര, ഹിതേഷ് കുമാർ നരേന്ദ്രഭായ് പട്ടേൽ, ജുനൈദ് ഇഖ്ബാൽ മേമൻ, ഹാജ്‌റ ഇഖ്ബാൽ മേമൻ, ആസിഫ് ഇക്ബാൽ മേമൻ, രാമചന്ദ്രൻ വിശ്വനാഥൻ എന്നിങ്ങനെയുള്ളവരിൽ നിന്നുമാണ് ഇതുവരെയായി 15,113 കോടി രൂപ വീണ്ടെടുത്തിട്ടുള്ളത്. ഈ കുറ്റവാളികളിൽ ജുനൈദ് മേമൻ, ഹാജ്‌റ മേമൻ, ആസിഫ് മേമൻ എന്നിവർ ഒരുകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന പ്രശസ്ത മയക്കുമരുന്ന് ഗുണ്ടാസംഘ നേതാവായ ഇഖ്ബാൽ മിർച്ചിയുടെ കുടുംബാംഗങ്ങളാണ്.

സന്ദേശരസും ഹിതേഷ് കുമാർ പട്ടേലും പങ്കാളികളായിരുന്ന സ്റ്റെർലിംഗ് ബയോടെക് ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലാറ്റിൻ ഉത്പാദകരിൽ ഒരാളായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. ദേവാസ് മൾട്ടിമീഡിയയിലെ രാമചന്ദ്രൻ വിശ്വനാഥൻ, മുൻ മദ്യവ്യവസായി വിജയ് മല്യ, ജ്വല്ലറി വ്യാപാരി നീരവ് മോദി എന്നിവരും സാമ്പത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിട്ടവരിൽ ഉൾപ്പെടുന്നു. യുപിഎ കാലഘട്ടത്തിലാണ് ഇവർക്ക് പല ബാങ്കുകളും വായ്പ അനുവദിച്ചത്.

anaswara baburaj

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

40 mins ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

58 mins ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

2 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

2 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

3 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

3 hours ago