പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തിയ പ്രധാനമന്ത്രി ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം സമയം ചെലവഴിച്ചു. ഹാജിപ്പൂർ, മുസാഫർപൂർ,സരൺ തുടങ്ങിയ മണ്ഡലങ്ങളിൽ മൂന്ന് റാലികളിൽ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കും.
ഇന്നലെ വൈകുന്നേരം 07.20 നാണ് പാറ്റ്നയിലെ ഭട്ടാചാര്യ റോഡിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഒരു പ്രധാനമന്ത്രി ബിഹാറിൽ നടത്തുന്ന ആദ്യ റോഡ് ഷോയാണ് ബിഹാറിൽ ഇന്നലെ നടന്നത്. രണ്ട് കിലോമീറ്ററിനപ്പുറം ഉദ്യോഗ്ഭവനിലാണ് റോഡ് ഷോ അവസാനിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും ചേർന്നാണ് മോദിയെ സ്വാഗതം ചെയ്‌തത്. പാറ്റ്‌ന സാഹിബ് സ്ഥാനാർത്ഥി രവിശങ്കർ പ്രസാദും പ്രധാനമന്ത്രിയുടെ തുറന്ന വാഹനത്തിൽ ഉണ്ടായിരുന്നു.
ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം 07 റാലികളിൽ പങ്കെടുത്തുകഴിഞ്ഞു. 40 ലോക്‌സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. 2019 ൽ 39 മണ്ഡലങ്ങളും ബിജെപി പിടിച്ചിരുന്നു. നിതീഷ് കുമാറിന്റെ മടങ്ങി വരവിന് ശേഷം ബിഹാറിൽ ഇത്തവണ വലിയ വെല്ലുവിളികളില്ല. ഇന്ന് വാരാണസിയിലും പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ട്. നാളെ അദ്ദേഹം പത്രിക സമർപ്പിക്കും
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…