General

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍പ്രതിജ്ഞാബദ്ധമാണ്;പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

ദില്ലി :പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി കേന്ദ്ര മന്ത്രി അമിത് ഷാ.എല്ലാ രീതിയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചെറുതും വലുതുമായ എല്ലാ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും അമിത്ഷാ വ്യക്തമാക്കി. ഇതിനായി അദ്ദേഹം ഐബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഡൽഹിയില്‍ ഐബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യത്തേക്കുറിച്ച് അമിത് ഷാ വിലയിരുത്തിയത്. ലഹരി ഉപയോഗം യുവ തലമുറയെ നശിപ്പിക്കുന്നു എന്നു മാത്രമല്ല അതിലൂടെ സമാഹരിക്കുന്ന പണം രാജ്യ സുരക്ഷയെ തകര്‍ക്കാനായാണ് ഉപയോഗിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Anusha PV

Recent Posts

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

55 mins ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

59 mins ago

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശ്ശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

തൃശ്ശൂർ: കോൺഗ്രസിലെ മുതിർന്ന നേതാവും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ…

1 hour ago

‘വാഹനാപകടം സംഭവിച്ചാലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും സേവനം നടത്തണം’; കാറിൽ അഭ്യാസം കാണിച്ചവർക്ക് വ്യത്യസ്തമായ ശിക്ഷയുമായി എംവിഡി

ആലപ്പുഴ: കാറിൽ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മര്യാദ പടിപ്പിക്കാൻ വ്യത്യസ്തമായ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. അഞ്ച് യുവാക്കളും…

2 hours ago