രാജീവ് ചന്ദ്രശേഖർ, ആർഎൽവി രാമകൃഷ്ണൻ
ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശത്തിൽ ആർഎൽവി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. സമൂഹ മാദ്ധ്യമത്തിൽ എക്സിൽ ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കുന്ന വീഡിയോ ദൃശ്യം അദ്ദേഹം പങ്കുവച്ചു.
“നിങ്ങളോളം മനോഹരമായി മോഹിനിയാട്ടം അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല! ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, നിങ്ങൾ ശരിക്കും പ്രതിഭാധനനായ കലാകാരനാണ്. നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു” അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.
“നർത്തകനും സിനിമാതാരവുമായ ഡോ. ആർ എൽ വി രാമകൃഷ്ണൻ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടത് കേരളത്തിന് അപമാനമാണ്. കലാരംഗത്തു പോലും പ്രാകൃതമനോഭാവം പുലർത്തുന്നവരുണ്ടെന്നത് ഖേദകരമാണ്. ആർ എൽ വി രാമകൃഷ്ണനെ പോലൊരു കലാകാരൻ തന്റെ ജീവിത സാഹചര്യങ്ങളോട് സധൈര്യം പോരടിച്ചാണ് കലാ രംഗത്ത് ഉന്നത യോഗ്യതകൾ നേടിയെടുത്തത്. അദ്ദേഹത്തിന് പരിപൂർണ പിന്തുണ നൽകേണ്ടതുണ്ട്. എന്തു സഹായത്തിനും അദ്ദേഹത്തിനൊപ്പം താനും പ്രസ്ഥാനവും ഉണ്ടാകും” – പുറത്തിറക്കിയ പ്രസ്താവനയിൽ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി
സാംസ്കാരിക കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നൃത്താദ്ധ്യാപികയായ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പിന്നാലെ പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെ വിഷയം വലിയ ചർച്ചയായി. പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോഴും വർണ്ണവെറിയോടെ സമാന നിലപാടാണ് ഇവർ സ്വീകരിച്ചത്. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ സ്വമേധയാ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…