കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം അപ്രായോഗികമെന്നഭിപ്രായപ്പെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. നയവുമായി ബന്ധപ്പെട്ട കൂടിയാലോചന പ്രക്രിയയിൽ പങ്കെടുത്ത 80 ശതമാനത്തിലധികം പേരും നയത്തെ അനുകൂലിച്ചതിൽ പ്രതിപക്ഷത്തിന് സമ്മർദമുണ്ടായേക്കാമെന്നും നയത്തെ യുവാക്കൾ പ്രത്യേകിച്ച് വളരെയധികം അനുകൂലിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആവശ്യാനുസരണം തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഖാർഗെയുടെ അഭിപ്രായം.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ രാം നാഥ് കോവിന്ദ് റിപ്പോർട്ട് ഇന്നാണ് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്. മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ടിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത് .രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമായത്.ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം നിയമിച്ച രാംനാഥ് കോവിന്ദ് സമിതി 2029ൽ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശുപാർശ നൽകിയിരുന്നു .
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…