India

ഭാരതത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ഇനി ദ്രൗപദി മുർമു! രാജ്യം കണ്ട സാമൂഹ്യ വിപ്ലവം, ദ്രൗപദി മുര്‍മുവിന് ആശംസകളുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

ദില്ലി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് ആശംസകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവമായാണ് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവുമെന്ന് മുരളീധരന്‍ പ്രതികരിച്ചു. സാമൂഹിക നീതിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത് തെളിയിക്കുന്നതാണ് ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഒഡിഷയിലെ ഏറ്റവും പിന്നാക്കജില്ലയായ മയൂര്‍ഭഞ്ജിലെ വനവാസികളുടെ ഇടയില്‍ നിന്ന് ഒരു വനിത ഇന്ന് ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ ഇങ്ങോട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവം തന്നെയാണ് ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്ന, സാമൂഹിക നീതിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്നത് പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പിന് കൂടിയാണ് രാജ്യം സാക്ഷ്യംവഹിച്ചത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും അധസ്ഥിതര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും തന്നെയാണ് നരേന്ദ്രമോദിജിയുടെ ഇന്ത്യയില്‍ മുന്‍ഗണനയെന്നും ഈ ദിനം അടിവരയിട്ട് പറയുന്നു. ഭാരതത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ഇനി ശ്രീമതി. ദ്രൗപദി മുര്‍മു. ആശംസകള്‍, മാഡം പ്രസിഡന്റ്’. എന്നാണ് വി.മുരളീധരന്‍ പ്രതികരിച്ചത്.

admin

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

8 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

8 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

9 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

9 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

9 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

10 hours ago