India

നന്ദി പ്രധാനമന്ത്രി! രാജ്യസഭ കാലാവധി പൂർത്തിയായി; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവച്ചു

ദില്ലി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു. ‘പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, ഭരണഘടനയുടെ ആർട്ടിക്കിൾ 75 ലെ വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു എന്ന്‌ ‘രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ജൂൺ 21-ാം തീയതി എൻ്റെ രാജ്യസഭ കാലാവധി പൂർത്തിയായിരുന്നു. ബഹു. പ്രധാനമന്ത്രിയെ കാണാനുള്ള അവസരം ഇന്നലെ ( 22.06.2026) ആണ് കിട്ടിയത്. ഇന്നലെ തന്നെ രാജിക്കത്ത് നൽകി. കേന്ദ്രമന്ത്രി ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത എന്നെ മന്ത്രിയാക്കിയത് മോദിജി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണ്. അതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഇന്ന് (23.06.2026) ബഹു. രാഷ്ട്രപതി രാജി സ്വീകരിച്ചതായി അറിയിച്ചു.” എന്ന് ഫേസ്ബുക് കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. 2024 ജൂണ്‍ ഒമ്പതിനാണ് മൂന്നാം മോദി സര്‍ക്കാരില്‍ ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു കുര്യൻ. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വാഹക സമിതി അംഗം, കോര്‍ കമ്മിറ്റി അംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

13 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago