പൗർണ്ണമിക്കാവിൽ നടക്കുന്ന പ്രപഞ്ചയാഗത്തിന്റെ അഞ്ചാം ദിനമായ ഇന്ന് യാഗവേദി സന്ദർശിച്ച കേന്ദ്ര മന്ത്രി പർഷോത്തം രൂപാലയെ സ്വീകരിക്കുന്നു
തിരുവന്തപുരം : പൗർണ്ണമിക്കാവിൽ നടക്കുന്ന പ്രപഞ്ചയാഗത്തിന്റെ അഞ്ചാം ദിനമായ ഇന്ന് യാഗവേദി സന്ദർശിച്ച് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല. ഇന്ന് രാത്രി കൃത്യം ഏഴരയ്ക്ക് അദ്ദേഹം യാഗവേദിയിൽ എത്തിച്ചേർന്നു. പരമ്പരാഗത രീതിയിൽ വാദ്യമേളങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.ദേവിയുടെ തിരുനടയിൽ തൊഴുത ശേഷമാണ് അദ്ദേഹം വേദിയിലെത്തി. ബിജെപി വനിതാ നേതാവ് ശോഭ സുരേന്ദ്രൻ, ഐഎസ്ആർഒ ചെയർമാൻ എസ് . സോമനാഥ്, മുൻ ചെയർമാൻ ജി. മാധവൻ നായർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ശക്തിക്കായി ദുർഗാ ദേവിയെയും വിദ്യക്കായി സരസ്വതി ദേവിയെയും ധനത്തിനായി മഹാലക്ഷ്മി ദേവിയെയും ഭജിക്കുന്ന, ദേവതകളെ ആരാധിക്കുന്ന ഒരു ചരിത്രമാണ് നമുക്കുള്ളതെന്നും അത് തന്നെയാണ് പൗർണ്ണമിക്കാവിലും കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സന്നിധിയിൽ നിന്ന് അത്താഴം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കേരളീയ ശൈലിയിലുള്ള ഭക്ഷണമാണ് അദ്ദേഹത്തിനായി തയ്യാറാക്കിയിരുന്നത്. ഔദ്യോഗിക തിരക്കുകൾക്കിടയിലും യാഗവേദിയിൽ രണ്ട് മണിക്കൂറോളം സമയം അദ്ദേഹം ചിലവഴിച്ചു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…