Kerala

“കേരളത്തിന് ഏറ്റവും വിനാശകരമായിട്ടുള്ള സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം! വഴിയിൽ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല!” രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയും മരുമകനായ പി.എ. മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ . കായംകുളത്തു നവകേരള സദസ്സിൽ പങ്കെടുക്കവേ മുരളീധരനെതിരെ റിയാസ് വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് വി.മുരളീധരൻ രംഗത്ത് വന്നിരിക്കുന്നത്. സാമ്പത്തിക വിഷയങ്ങളിൽ ഉൾപ്പടെ കേന്ദ്രമന്ത്രി നിരന്തരം അസത്യം പ്രചരിപ്പിക്കുകയാണെന്നായിരുന്നു റിയാസിന്റെ വിമർശനം.

‘‘മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയിൽ കൊടുത്ത 95 കോടി എന്തു ചെയ്തെന്നാണു ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. വഴിയിൽ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ തരത്തിലുമുള്ള പ്രവർത്തനം കേരളത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്.

കേരളത്തിന് ഏറ്റവും വിനാശകരമായിട്ടുള്ള സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം. സിപിഎമ്മിനെ ഇല്ലാതാക്കാനാണു ശ്രമം. സിപിഎമ്മിനു മേലുള്ള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും പിന്തുണ ഇല്ലാതാക്കാനും തുടർന്നും ശ്രമിക്കും. കമ്മ്യൂണിസം ലോകം മുഴുവൻ നാശമേ ഉണ്ടാക്കിയിട്ടുള്ളു. ലോകം മുഴുവൻ കമ്മ്യൂണിസം വലിച്ചെറിഞ്ഞു.

കേരളത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി നിലകൊള്ളും. അതുകൊണ്ടാണു കെ റെയിലിന്റെ പേരിൽ ജനങ്ങളെ ഇറക്കിവിട്ടപ്പോൾ അതിനെതിരെ ശബ്ദിച്ചത്. കേരളത്തിലെ ജനങ്ങളെ കേന്ദ്രസർക്കാർ ഞെരുക്കി കൊല്ലുന്നു എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചപ്പോൾ വസ്തുത മുന്നിൽവച്ചത്. വിയോജിക്കുന്നവരെ ആക്ഷേപിച്ചും ശാരീരികമായി ഇല്ലാതാക്കിയും ഉന്മൂലം നടത്തുക എന്ന സിപിഎമ്മിന്റെ നിലപാട് എത്രയോ കാലമായി തുടരുകയാണ്. 23–ാത്തെ വയസിൽ സിപിഎം കള്ളക്കേസിൽ കുടുക്കി എന്നെ രണ്ടു മാസം ജയിലിലിട്ട കാലം തൊട്ട് അനുഭവമുണ്ട്.’’– വി.മുരളീധരൻ പറഞ്ഞു.

Anandhu Ajitha

Recent Posts

ജമ്മു കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേത് ; പാകിസ്ഥാൻ, അധിനിവേശ പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…

15 minutes ago

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

38 minutes ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

38 minutes ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

1 hour ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

2 hours ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

2 hours ago