Education

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക: ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി; വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ബി.എസ്.സി. ഇലക്ട്രോണിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് ചോദ്യപേപ്പർ നൽകേണ്ടതിന് പകരം ഉത്തരസൂചിക നല്‍കിയത്.

എന്നാൽ സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് ഇത് പുറത്തുവന്നത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്നനാണ് വിവരം. നിലവിൽ റദ്ദാക്കിയ പരീക്ഷ മേയ് മൂന്നിന് നടത്താനാണ് സര്‍വകലാശാല തീരുമാനം.

അതേസമയം, കണ്ണൂര്‍, കേരള സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇതേകുറിച്ച് വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

കഴിഞ്ഞ ഏപ്രില്‍ 21,22 തീയതികളില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. 2020ല്‍ നടന്ന പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഇത്തവണയും ആവര്‍ത്തിച്ചത് എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

admin

Recent Posts

വികസനത്തോടൊപ്പം ചേരാൻ പാക് അധീന കശ്മീരിൽ ഉടൻ പ്രക്ഷോഭം

തടഞ്ഞാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും, പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

22 mins ago

മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പിന്തുണ! ദില്ലിയിലെ 800ലേറെ സിഖ് വിശ്വാസികൾ ബിജെപിയിലേക്ക്

ദില്ലി : നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിൽ 800 ഓളം സിഖ് വിശ്വാസികൾ ബിജെപിയിലേക്ക്. സിഖ്…

24 mins ago

വീണ്ടും വോട്ടെടുപ്പ് !കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ…

1 hour ago

സിബിഐ റെയ്‌ഡ്‌ നീണ്ടത് ആറ് മണിക്കൂറുകൾ ! പിടിച്ചെടുത്തത് വൻ ആയുധശേഖരം

ബങ്കറുകളും ടണലുകളും ഉണ്ടെന്ന് മൊഴി ! സന്ദേശ്ഖലി അന്വേഷണം പുതിയ തലങ്ങളിലേക്ക്

1 hour ago

കോൺഗ്രസിന്റെ കള്ളം കൈയ്യോടെ പൊളിച്ചടുക്കി ബിജെപി

മോദിയുടെ വിമർശനം ശരി തന്നെ ; കോൺഗ്രസ് പരിഗണന നൽകിയിരുന്നത് മുസ്ലിങ്ങൾക്ക് ; വീഡിയോ കാണാം...

2 hours ago

അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാൻ ! മറ്റ് ചികിത്സകളുടെ ആവശ്യമില്ല ; ആം ആദ്മി പാർട്ടിയുടെ കള്ളപ്രചാരണം പൊളിച്ചടുക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. പ്രമേഹമുള്ളതിനാൽ ഇൻസുലിനും പതിവായി കഴിക്കുന്ന മറ്റ് മരുന്നുകളും…

3 hours ago