Unknown again! Lashkar commander shot dead in Pakistan; Akram Khan, a terrorist working against India, was killed
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭീകര നേതാവിനെ കൊലപ്പെടുത്തി അജ്ഞാത സംഘം. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അക്രം ഖാൻ ഗാസിയാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഭീകര നേതാവാണ് അക്രം.
ഖൈബർ പക്തുൻക്വയിൽ ആയിരുന്നു സംഭവം. ബൈക്കിൽ എത്തിയ അജ്ഞാത സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. വാഹനങ്ങളിൽ എത്തിയ സംഘം ഗാസിയ്ക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗാസി സംഭവ സ്ഥലത്ത് തന്നെ മരിച്ച് വീണു. ഇതോടെ അജ്ഞാത സംഘം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ ഗുണ്ടകളാണ് ഇതിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരർ നടത്തിയ ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രം ഗാസിയാണ്. ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കുന്നതും ഇയാളാണ്. നിരവധി കശ്മീരിലെ യുവാക്കളെയാണ് ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ലഷ്‌കർ ഇ ത്വയ്ബ നേതാവ് ഖവാജ് ഷാഹിദിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭംവം കൂടി ഉണ്ടാകുന്നത്. സെപ്തംബറിൽ അബു ഖാസിം എന്ന ഭീതകരനെയും അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു.
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…