ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ വിജയ ചിത്രമായിരുന്നു മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം പല ഡീഗ്രേഡുകളെയും വിമർശനങ്ങളെയും കാറ്റിൽപ്പറത്തിയാണ് വിജയം സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രത്തിന് കൈവന്നിരിക്കുന്ന മറ്റൊരു നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. താഷ്ക്കന്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മേപ്പടിയാൻ എന്ന കൊച്ചു ചിത്രം ഇടം നേടിയിരിക്കുകയാണ്. ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയ വിവരം താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് മേപ്പടിയാൻ എന്ന ചിത്രം നടൻ നിർമ്മിച്ചത്. ഇതിന് മുമ്പ് ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ മേപ്പടിയാൻ ഇടം നേടുകയും അംഗീകാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സിനിമ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ തേടി മറ്റൊരു നേട്ടവും കൂടി കൈവന്നിരിക്കുന്നത്. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ മേപ്പടിയാൻ പ്രദർശിപ്പിച്ചിരുന്നു. ആദ്യമായാണ് ഒരു ചിത്രം ഇന്ത്യ പവലിയനിൽ പ്രദർശിപ്പിക്കുന്നത്.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…