ലക്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ഹരിപൂര്‍ ഗ്രാമത്തിലെ പൊവല്‍ മേഖലയിലാണ് സംഭവം.ബിജെപി നേതാവും ക്ഷേത്ര പഞ്ചായത്ത് അംഗം കൂടിയായ അര്‍ജ്ജുന്‍ യാദവ് (46) ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ജല്‍ദിപൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രദേശത്ത് സ്വന്തമായി ഒരു ആയുര്‍വേദ കട നടത്തി വന്നിരുന്നു. വ്യാഴാഴ്ച രാത്രി കടയടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വെടിയുതിര്‍ത്തതിന് ശേഷം അജ്ഞാതര്‍ ഓടി രക്ഷപെടുകയായിരുന്നു.
സംഭവം നാടന്ന ഉടന്‍ തന്നെ ഗ്രാമവാസികളും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംപിന്നീട് മരണം സംഭവിച്ചു. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ലെന്നും, സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിരി യ്ക്കുകയാണ്.രാജ്യത്ത് ബിജെപി നേതാകള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 5നാണ് പശ്ചിമ ബംഗാളില്‍ ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചത്. തിറ്റഗഡ് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ മനീഷ് ശുക്ല ആണ് അന്ന് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…