Tractor accident in Kanpur; The death toll reached 26, Chief Minister Yogi Adityanath announced a financial assistance of Rs 2 lakh to the families of the deceased
ലക്‌നൗ: സമാജ് വാദ് പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു മുലായം സിംഗ്. പോരാട്ടത്തിന്റെ ഒരു യുഗമാണ് അവസാനിച്ചതെന്നും അദ്ദേഹം അനുശോചന സന്ദേശനത്തിൽ വ്യക്തമാക്കി.
‘മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു’,യോഗി പറഞ്ഞു. മുലായം സിംഗിന്റെ മകന്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സഹോദരന്‍ രാം ഗോപാല്‍ യാദവ് എന്നിവരുമായി യോഗി ആദിത്യനാഥ് ഫോണിൽ സംഭാഷണത്തിൽ ഏർപ്പെട്ടു.
ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു മുലായം സിംഗ് യാദവിന്റെ അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്നു. മകൻ അഖിലേഷ് യാദവാണ് മരണ വിവരം പുറത്തുവിട്ടത്. 82 വയസായിരുന്നു. വാർധക്യസഹജമായ പലവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്ഥാനമുണ്ടായിരുന്നു മുലായം സിംഗ് യാദവിന്.10 പ്രാവശ്യം നിയമസഭയിലേക്കും 7 പ്രാവശ്യം ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു തവണ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി. 1996 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…