agriculture-is-now-high-tech-state-of-the-art-threshing-machine-has-arrived-in-thiruvananthapuram
തിരുവനന്തപുരം: കര്‍ഷകരുടെ ജോലിഭാരം കുറയ്ക്കാന്‍ കൊല്ലയിലില്‍ അത്യാധുനിക കൊയ്ത്ത് മെതിയന്ത്രം എത്തി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യന്ത്രം ലഭ്യമാക്കിയത്.
ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ നെല്‍ കൃഷി ചെയ്യുന്നത് കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറക്കല്‍ പാടശേഖരത്തിലാണ്. 12 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷി ഇനി യന്ത്രസഹായത്തോടെ ഹൈടെക് ആകും. ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി കേദാരം ഗ്രാമം (നെല്‍ ഗ്രാമം) പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലയില്‍ കാര്‍ഷിക കര്‍മ്മ സേനയ്ക്കാണ് കൊയ്ത്തു യന്ത്രം അനുവദിച്ചത്.
27 ലക്ഷം രൂപയാണ് ആകെ ചെലവ്. ഇതില്‍ പത്ത് ശതമാനം സബ്‌സിഡിയാണ്. അതേസമയം, കൊയ്ത്ത് യന്ത്രത്തിന്റെയും കൊയ്ത്തുത്സവത്തിന്റെയും ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണനും സംസാരിച്ചു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…