ലക്നൗ: അവസാന അങ്കത്തിന് തുടക്കംകുറിച്ച് യുപി( UP Elections 2022). വാരാണാസി അടക്കമുള്ള മണ്ഡലങ്ങൾ പോളിംഗ് ഇന്ന് ബൂത്തിലേക്ക്. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെ നടക്കുന്ന വോട്ടെടുപ്പിൽ രണ്ട് കോടിയിലധികം വോട്ടർമാർ വിധി എഴുതും. 2017ലെ തെരഞ്ഞെടുപ്പിൽ 54 സീറ്റുകളിൽ 29 എണ്ണവും ബിജെപി ഇവിടെ നേടിയിരുന്നു. സമാജ്‌വാദി പാർട്ടി 11 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണാസി, അഖിലേഷ് യാദവിന്റെ അസംഗഡ് എന്നിവിടങ്ങളിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്.
കമ്മ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചാക്കിയ, റോബർട്ട് ഗഞ്ജ്, ദുദ്ദി എന്നിവിടങ്ങളിൽ വൈകുന്നേരം നാല് മണിവരെയെ പോളിംഗ് ഉണ്ടായിരിക്കുകയുള്ളൂ. മത്സരത്തിന്റെ അവസാന ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വാരാണാസി അടക്കമുള്ള മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അഭിപ്രായ സർവ്വേകൾ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നു.
ഇത്തവണയും വിജയം ഉറപ്പിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് യോഗി ആദിത്യനാഥും. ഇന്ന് വൈകിട്ടോട് കൂടി എക്സിറ്റ് പോൾ ഫലങ്ങൾ വരും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. അതേസമയം ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് മാർച്ച് മൂന്നിനാണ് നടന്നത്. ഗോരഖ്‌പൂര്‍, അംബേദ്‌കര്‍നഗര്‍, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്‌ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർഥനഗർ എന്നീ 10 ജില്ലകളിലെ 57 നിയമസഭ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…