Sunday, May 19, 2024
spot_img

അവസാന അങ്കത്തിന് തുടക്കംകുറിച്ച് യുപി; ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന്; വാരാണാസി അടക്കമുള്ള മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്

ലക്നൗ: അവസാന അങ്കത്തിന് തുടക്കംകുറിച്ച് യുപി( UP Elections 2022). വാരാണാസി അടക്കമുള്ള മണ്ഡലങ്ങൾ പോളിംഗ് ഇന്ന് ബൂത്തിലേക്ക്. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെ നടക്കുന്ന വോട്ടെടുപ്പിൽ രണ്ട് കോടിയിലധികം വോട്ടർമാർ വിധി എഴുതും. 2017ലെ തെരഞ്ഞെടുപ്പിൽ 54 സീറ്റുകളിൽ 29 എണ്ണവും ബിജെപി ഇവിടെ നേടിയിരുന്നു. സമാജ്‌വാദി പാർട്ടി 11 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണാസി, അഖിലേഷ് യാദവിന്റെ അസംഗഡ് എന്നിവിടങ്ങളിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്.

കമ്മ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചാക്കിയ, റോബർട്ട് ഗഞ്ജ്, ദുദ്ദി എന്നിവിടങ്ങളിൽ വൈകുന്നേരം നാല് മണിവരെയെ പോളിംഗ് ഉണ്ടായിരിക്കുകയുള്ളൂ. മത്സരത്തിന്റെ അവസാന ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വാരാണാസി അടക്കമുള്ള മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അഭിപ്രായ സർവ്വേകൾ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നു.

ഇത്തവണയും വിജയം ഉറപ്പിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് യോഗി ആദിത്യനാഥും. ഇന്ന് വൈകിട്ടോട് കൂടി എക്സിറ്റ് പോൾ ഫലങ്ങൾ വരും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. അതേസമയം ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് മാർച്ച് മൂന്നിനാണ് നടന്നത്. ഗോരഖ്‌പൂര്‍, അംബേദ്‌കര്‍നഗര്‍, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്‌ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർഥനഗർ എന്നീ 10 ജില്ലകളിലെ 57 നിയമസഭ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.

Related Articles

Latest Articles