ലക്നോ: ഉത്തർപ്രദേശ് സർക്കാർ എൻജിനിയർമാർ ഉൾപ്പെടെ1300 ജീവനക്കാരെ പുറത്താക്കി. ജൽ നിഗമിൽനിന്നാണ് കൂട്ട പിരിച്ചുവിടൽ നടത്തിയത്. സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലയള വിൽ നടന്ന നിയമനങ്ങളാണ് റദ്ദാക്കിയതെന്ന് യുപി ജൽനിഗം അഡീഷണൽ ചീഫ് എൻജിനിയർ ഐ. കെ. ശ്രീവാസ്തവയുടെ വ്യക്തമാക്കി. 122 അസിസ്റ്റന്റ് എൻജിനിയർമാർ, 853 ജൂണിയർ എൻജിനിയർമാർ, 325 ക്ലാർക്കുമാർ എന്നിവർ പുറത്താക്കിയവരിൽ ഉൾപ്പെടും.
2017ലെ നിയമന അഴിമതി ആരോപണം അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രത്യേക അന്വേഷണസംഘത്തിനു രൂപം നൽകിയത്. മുംബൈയിലെ ഒരു സ്വകാര്യ കന്പനിക്കായിരുന്നു പരീക്ഷാനടത്തിപ്പിന്റെ ചുമതല. നിയമനത്തിൽ അഴിമതി നടന്നുവെന്നു ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗാർഥികൾ കോ ടതിയെ സമീപിച്ചിരുന്നു. വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പു നടത്തിയ കുറ്റത്തിന് ജയിലിൽ കഴിയുന്ന സമാജ്വാദി പാർട്ടിയുടെ മുതിർന്നനേതാവ് മുഹമ്മദ് അസം ഖാനായിരുന്നു 2016-17 കാലയളവിൽ ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.
ഇതുവരെ നൽകിയ ശമ്പളം ഇവരിൽനിന്നു തിരിച്ചുപിടിക്കില്ലെന്നും മുംബൈയിലെ കമ്പനിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എ കെ. ശ്രീവാസ്തവയുടെ ഉത്തരവിൽ പറയുന്നു. അസിസ്റ്റന്റ് എൻജിനിയർമാരെ നേരത്തേ യോഗി സർക്കാർ പുറത്താക്കിയെങ്കിലും നടപടി സുപ്രീം കോടതി റദ്ദാക്കി യിരുന്നു. അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…