Spirituality

ആര്‍ത്തിരമ്പി നില്‍ക്കുന്ന അറബിക്കടലിനു മുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന ഉരുപുണ്യക്കാവ്;അറിയാം കഥയും വിശ്വാസവും

കോഴിക്കോട് കൊയിലാണ്ടിയ്ക്ക‌ടുത്ത് മൂലാ‌ടി നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ഉരുപുണ്യകാവ് വിശ്വാസങ്ങള്‍ ചേര്‍ത്തുവച്ച കഥകളാല്‍ സമ്പന്നമാണ്. പരശുരാമന്‍ പ്രതിഷ്ഠ ന‌ടത്തിയ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ഏതു സമയത്തും കടലിരമ്പി നില്‍ക്കുന്ന ഇവി‌ടുത്തെ കാഴ്ചകളെല്ലാം പ്രകൃതിയോട് ചേര്‍ന്നുള്ളവയാണ്.

കടലിന്റെ ക്രോധത്തില്‍ നിന്നും തന്റെ ആളുകളെ രക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ ദുര്‍ഗ്ഗാ പ്രതിഷ്ഠ നടത്തിയ ഇവിടെ ജലദുര്‍ഗ്ഗയെ ആണ് ആരാധിക്കുന്നത്. കടലിനും കരയ്ക്കും ദുര്‍ഗ്ഗ ഒരുപോലെ സംരക്ഷണം നല്കും എന്നാണ് വിശ്വാസം. ക‌ടലിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെയുണ്ടാകുന്ന എത്ര വലിയ കടല്‍ക്ഷോഭത്തെയും ക്ഷേത്രം ഇക്കാലം വരെ അതിജീവിച്ചിട്ടുണ്ട്. കലിതുള്ളിയെത്തുന്ന തിരമാലകള്‍ ക്ഷേത്രകോണി വരെ മാത്രമെത്തി പിന്‍വാങ്ങുകയാണ് ചെയ്യുന്നത്. മാത്രമല്ല, കടല്‍ത്തീരമായതുകൊണ്ട്എപ്പോഴും കാറ്റുണ്ടാകുമെങ്കിലും എത്ര ശക്തമായി കാറ്റു വീശിയാലും ഇവി‌ടെ ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിളക്കുകള്‍ അണയില്ലാ എന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. കടലിന് അഭിമുഖമായാണ് ഈ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.

പിതൃതര്‍പ്പണത്തിന് ഉരുപുണ്യക്കാവ് ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. തിരുനെല്ലിക്കൊപ്പം തന്നെ പ്രാധാന്യം വിശ്വാസികള്‍ പിതൃദര്‍പ്പണത്തിന് ഒരുപുണ്യക്കാവിനു കല്പിച്ചു നല്കുന്നു. മരണമടഞ്ഞ ആത്മാക്കള്‍ക്ക് മോക്ഷത്തിനായി 16-ാം അടിയന്തിരത്തിനും 41-ാം അടിയന്തിരത്തിനും ബലിയിടാന്‍ ആണ് ഇവി‌ടെ അധികവും ആളുകളെത്തുന്നത്. ഒപ്പം തന്നെ കുംഭം, തുലാം, വൃശ്ചികം മാസങ്ങളിലെ വാവ് നാളുകളിലും കടല്‍ത്തീരത്ത് ബലി അര്‍പ്പിക്കുവാനായി ആയിരങ്ങള്‍ കോഴിക്കോടു നിന്നും സമീപ ജില്ലകളില്‍ നിന്നും ഇവി‌‌ടെ എത്തുന്നു.

Anusha PV

Recent Posts

ആകാശചുഴിയിൽ ആടിയുലഞ്ഞതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം ! ക്ഷമാപണവുമായി സിങ്കപ്പൂർ എയർലൈൻസ്; അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് കമ്പനി സിഇഒ

ആകാശ ചുഴിയിൽ പെട്ട് വിമാനംഅതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിങ്കപ്പൂർ…

36 seconds ago

ഇപ്പൊ ശര്യാക്കി തരാം ! ഞാനൊന്ന് ടൂർ പോയി വന്നോട്ടെ

മാർച്ച്‌ 24 ന് എല്ലാ റോഡിന്റെയും പണി തീരും ; ഏത് വർഷത്തെ മാർച്ച്‌ 24 ആണ് മേയറെ പറഞ്ഞത്…

6 mins ago

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ! മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും ; സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും…

35 mins ago

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

2 hours ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

2 hours ago