International

കാബൂള്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; സ്ഥിതി അതീവ ഗുരുതരമെന്ന് അമേരിക്ക

ഈസ്താംബൂൾ: കാബൂളിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ദേശീയ സുരക്ഷാ സമിതിയുമായുള‌ള ച‌ര്‍ച്ചയ്‌ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. വരുന്ന 36 മണിക്കൂറിനിടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി അതീവ അപകടകരമാണെന്നും വരുന്ന 24 മുതല്‍ 36 മണിക്കൂറിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകാമെന്നുമാണ് യു.എസ് കമാന്റര്‍മാര്‍ അറിയിച്ചതെന്ന് ബൈഡന്‍ പറഞ്ഞു. അഫ്ഗാനിലെ ഇസില്‍ ഭീകരര്‍ക്ക് എതിരെ യുഎസ് ഓപ്പറേഷന്‍ തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവള ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാൻ കൂടുതൽ ഭടന്മാരെ നിയോഗിച്ചു. വിമാനത്താവള റോഡുകളിൽ കൂടുതൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ച താലിബാൻ, കൂടുതൽ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും ദൗത്യസംഘങ്ങൾ പിന്മാറിയ ശേഷം മാത്രമാകും അഫ്ഗാൻ വിടുകയെന്ന് യു.എസ്. അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

20 minutes ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

38 minutes ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

56 minutes ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

2 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

3 hours ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

3 hours ago