വാഷിംങ്ടൺ: ഇന്ത്യ-ചൈന അതിർത്തിത്തർക്കം പരിഹരിക്കുന്നതിനായുള്ള നിർദേശങ്ങൾ ഉൾപ്പെടുന്ന പ്രതിരോധനയ ബിൽ യുഎസ് കോൺഗ്രസ് ഔദ്യോഗികമായി പാസാക്കി. ദേശീയ പ്രതിരോധ അംഗീകാരനിയമം (എൻഡിഎഎ) എന്നുപേരുള്ള 54 ലക്ഷം കോടി രൂപയുടെ (740 ബില്യൺ യുഎസ് ഡോളർ) ബിൽ ജനപ്രാതിനിധ്യസഭയും സെനറ്റും ചേര്‍ന്നാണ് പാസാക്കിയത്. കിഴക്കൻ ലഡാക്കിലെ ചൈനീസ് അധിനിവേശത്തിനെതിരായി ഇന്ത്യൻ-അമേരിക്കൻ അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ച നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് ബിൽ.
ചൈനയുടെ ഇന്ത്യൻ അതിർത്തികടന്നുള്ള അതിക്രമത്തിനും മറ്റ് അയൽരാജ്യങ്ങളുടെ ഭൂമിയിൽ അവകാശമുന്നയിക്കുന്നതിനുമെതിരായ കോൺഗ്രസിന്റെ നിബന്ധനകളാണ് ബില്ലിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിടുന്നതോടെ ബിൽ നിയമമായി മാറും.
ഈ വർഷം മെയ് മുതൽ കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് കൺട്രോൾ സംബന്ധിച്ച വിഷയം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ പല ഘട്ട ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് അമേരിക്ക, ഇന്ത്യ-ചൈന അതിർത്തിത്തർക്കം പരിഹരിക്കുന്നതിനായുള്ള നിർദേശങ്ങൾ ഉൾപ്പെടുന്ന പ്രതിരോധനയ ബില്‍ പാസ്സാക്കിയിരിക്കുന്നത്.
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…
കർണാടകയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ…
ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…