Wednesday, November 25, 2026

ഭാരതത്തിന് ഇത് വമ്പൻ നയതന്ത്ര വിജയം: ചൈനീസ് അധിനിവേശത്തിനെതിരെ താക്കീതായി അമേരിക്ക പ്രതിരോധനയ ബിൽ പാസാക്കി

വാഷിംങ്ടൺ: ഇന്ത്യ-ചൈന അതിർത്തിത്തർക്കം പരിഹരിക്കുന്നതിനായുള്ള നിർദേശങ്ങൾ ഉൾപ്പെടുന്ന പ്രതിരോധനയ ബിൽ യുഎസ് കോൺഗ്രസ്‌ ഔദ്യോഗികമായി പാസാക്കി. ദേശീയ പ്രതിരോധ അംഗീകാരനിയമം (എൻഡിഎഎ) എന്നുപേരുള്ള 54 ലക്ഷം കോടി രൂപയുടെ (740 ബില്യൺ യുഎസ് ഡോളർ) ബിൽ ജനപ്രാതിനിധ്യസഭയും സെനറ്റും ചേര്‍ന്നാണ് പാസാക്കിയത്. കിഴക്കൻ ലഡാക്കിലെ ചൈനീസ് അധിനിവേശത്തിനെതിരായി ഇന്ത്യൻ-അമേരിക്കൻ അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ച നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് ബിൽ.

ചൈനയുടെ ഇന്ത്യൻ അതിർത്തികടന്നുള്ള അതിക്രമത്തിനും മറ്റ് അയൽരാജ്യങ്ങളുടെ ഭൂമിയിൽ അവകാശമുന്നയിക്കുന്നതിനുമെതിരായ കോൺഗ്രസിന്റെ നിബന്ധനകളാണ് ബില്ലിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിടുന്നതോടെ ബിൽ നിയമമായി മാറും.

ഈ വർഷം മെയ് മുതൽ കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് കൺട്രോൾ സംബന്ധിച്ച വിഷയം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ പല ഘട്ട ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് അമേരിക്ക, ഇന്ത്യ-ചൈന അതിർത്തിത്തർക്കം പരിഹരിക്കുന്നതിനായുള്ള നിർദേശങ്ങൾ ഉൾപ്പെടുന്ന പ്രതിരോധനയ ബില്‍ പാസ്സാക്കിയിരിക്കുന്നത്.

Related Articles

Latest Articles