തിരുവനന്തപുരം- ചെന്നൈയിലെ യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസിൻ്റെ നേതൃത്വത്തിലുളള പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈയ്ക്കാടുളള നോര്‍ക്ക സെൻ്റര്‍ സന്ദര്‍ശിച്ചു. പ്രതിനിധിസംഘത്തെ സി.ഇ.ഒ കെ.ഹരികൃഷ്ണന് നമ്പൂതിരി സ്വീകരിച്ചു.
പ്രതിനിധി സംഘവുമായി നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക വകുപ്പിനെ സംബന്ധിച്ചും ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസി സമൂഹത്തെകുറിച്ചും നോര്‍ക്ക റൂട്ട്സിനെ സംബന്ധിച്ചും ഹരികൃഷ്ണന് നമ്പൂതിരി വിശദീകരിച്ചു. നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന വിവിധ പ്രവാസികേന്ദ്രീകൃതമായ പദ്ധതികള്‍, സേവനങ്ങള്‍, വിവിധ വിദേശരാജ്യങ്ങളിലേയ്ക്കുളള റിക്രൂട്ട്മെന്റുകള്‍, ബിസ്സിനസ്സ് സംരംഭങ്ങള്‍, ബിസ്സിനസ്സ് പങ്കാളിത്ത സാദ്ധ്യതകള്‍ എന്നിവ ചർച്ച ചെയ്തു.
രാഷ്ട്രീയ സാമ്പത്തികകാര്യ ഉദ്യോഗസ്ഥ വിര്‍സ പെര്‍കിന്‍സ്, രാഷ്ട്രീയകാര്യ വിദഗ്ദന് പൊന്നൂസ് മാത്തന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും യു.എസ്സിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവര്‍ക്ക് ഉപകാരപ്രദമാകും വിധം വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് കോൺസൽ ജനറൽ പറഞ്ഞു. നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…