Tuesday, May 7, 2024
spot_img

യു.എസ് കോൺസൽ ജനറൽ നോര്‍ക്ക സെൻ്റര്‍ സന്ദര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് പോകുന്നവർക്ക് പ്രയോജനപ്പെടുമെന്ന് കോൺസുൽ ജനറൽ

തിരുവനന്തപുരം- ചെന്നൈയിലെ യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസിൻ്റെ നേതൃത്വത്തിലുളള പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈയ്ക്കാടുളള നോര്‍ക്ക സെൻ്റര്‍ സന്ദര്‍ശിച്ചു. പ്രതിനിധിസംഘത്തെ സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്വീകരിച്ചു.

പ്രതിനിധി സംഘവുമായി നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക വകുപ്പിനെ സംബന്ധിച്ചും ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസി സമൂഹത്തെകുറിച്ചും നോര്‍ക്ക റൂട്ട്സിനെ സംബന്ധിച്ചും ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു. നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന വിവിധ പ്രവാസികേന്ദ്രീകൃതമായ പദ്ധതികള്‍, സേവനങ്ങള്‍, വിവിധ വിദേശരാജ്യങ്ങളിലേയ്ക്കുളള റിക്രൂട്ട്മെന്റുകള്‍, ബിസ്സിനസ്സ് സംരംഭങ്ങള്‍, ബിസ്സിനസ്സ് പങ്കാളിത്ത സാദ്ധ്യതകള്‍ എന്നിവ ചർച്ച ചെയ്തു.

  രാഷ്ട്രീയ സാമ്പത്തികകാര്യ ഉദ്യോഗസ്ഥ വിര്‍സ പെര്‍കിന്‍സ്, രാഷ്ട്രീയകാര്യ വിദഗ്ദന്‍ പൊന്നൂസ് മാത്തന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും യു.എസ്സിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവര്‍ക്ക് ഉപകാരപ്രദമാകും വിധം വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് കോൺസൽ ജനറൽ പറഞ്ഞു.

Related Articles

Latest Articles