International

വെനസ്വേലയിൽ അമേരിക്കൻ അധിനിവേശം! പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയെന്ന് ട്രമ്പ്; ദൗത്യത്തിനായി രംഗത്തിറക്കിയത് അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ കമാൻഡോകളായ ഡെൽറ്റ ഫോഴ്‌സിനെ

വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇന്ന് പുലർച്ചെ വെനസ്വേലയിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുവരെയും അമേരിക്കൻ സേന കസ്റ്റഡിയിലെടുത്തതെന്ന് ട്രമ്പ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അറിയിച്ചു. വെനസ്വേലയിൽ അമേരിക്ക കനത്ത സൈനിക നടപടി വിജയകരമായി പൂർത്തിയാക്കിയെന്നും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും രാജ്യം വിടാൻ നിർബന്ധിതരാക്കിയെന്നും ട്രമ്പ് വ്യക്തമാക്കി. അമേരിക്കൻ നിയമപാലകരുടെ സഹായത്തോടെയാണ് ഈ ഓപ്പറേഷൻ നടന്നതെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കാനായി ശനിയാഴ്ച രാവിലെ 11 മണിക്ക് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ കമാൻഡോ വിഭാഗമായ ‘ഡെൽറ്റ ഫോഴ്സ്’ ആണ് മഡുറോയെയും ഭാര്യയെയും പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1:50-ഓടെയാണ് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായത്. തലസ്ഥാന നഗരിയിൽ മാത്രം ഏഴോളം പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടന്നതായാണ് റിപ്പോർട്ട്. മഡൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 2025-ന്റെ തുടക്കത്തിൽ അമേരിക്ക 50 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി മഡുറോയ്ക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.

അതേസമയം അമേരിക്കയുടേത് ക്രിമിനൽ നടപടിയാണെന്നും തങ്ങൾ കടുത്ത ആക്രമണത്തിന് ഇരയായെന്നും വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ലാഡിമിർ പാഡ്രിനോ ലോപ്പസ് പ്രതികരിച്ചു. എന്നാൽ മഡുറോയുടെ അറസ്റ്റിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. മഡുറോയും ഭാര്യയും ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ തങ്ങൾക്ക് അറിവില്ലെന്ന് വെനിസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. മഡൂറോ ജീവനോടെ ഇരിക്കുന്നുണ്ടോ എന്നതിന് കൃത്യമായ തെളിവ് നൽകണമെന്ന് അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു. മാസങ്ങളായി തുടരുന്ന ഉപരോധങ്ങൾക്കും നയതന്ത്ര സമ്മർദ്ദങ്ങൾക്കും പിന്നാലെ വെനിസ്വേലയിൽ അമേരിക്ക നേരിട്ട് സൈനിക ഇടപെടൽ നടത്തിയത് ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Anandhu Ajitha

Recent Posts

അമേരിക്കൻ കമ്പനികളെ ചവിട്ടി പുറത്താക്കി പക്ഷെ സ്വന്തം കാലിൽ നിൽക്കുന്നതിൽ പരാജയം

ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യം ! എഴുപതുകളിൽ എണ്ണയുടെ ആഗോള വില നിശ്ചയിക്കുന്ന ശക്തി ! പിന്നീട്…

23 minutes ago

കോൺഗ്രസ് മുഖം മൂടിയണിഞ്ഞ ജിഹാദികൾക്ക് ഇട്ടു കൊടുക്കില്ല ! വെള്ളാപ്പള്ളിയെ ചേർത്തുനിർത്താൻ ബിജെപി, വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി പ്രകാശ് ജാവദേക്കർ

ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയെ…

1 hour ago

പ്രസിഡന്റിനെയും ഭാര്യയെയും ബന്ദിയാക്കി ! വെനസ്വേലയിൽ അമേരിക്കയുടെ കടന്നുകയറ്റം |AMERICA VS VENEZUELA

സൈന്യവും പ്രതിപക്ഷവും ചതിച്ചു. വെനസ്വേലയിൽ പ്രെസിഡന്റിനെയും ഭാര്യയെയും ബന്ദിയാക്കി അമേരിക്കൻ സൈന്യം ! ഇനി വെനസ്വേല ഭരിക്കുക ഡൊണാൾഡ് ട്രമ്പ്.…

2 hours ago

കോഴിക്കോട് ആത്മഹത്യാ കേസിൽ വഴിത്തിരിവ് | KERALA CRIME

കോഴിക്കോട് ക്രിമിനൽ പങ്കാളിയുമായുള്ള താമസത്തിനിടെ ഉണ്ടായ ഹസ്നയുടെ മരണത്തിൽ ദുരൂഹത.അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ഹസ്നയുടെ മരണത്തിനു പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി…

3 hours ago

മട്ടാഞ്ചേരി മാഭിയാ പടങ്ങൾ എട്ടു നിലയിൽ പൊട്ടുന്നു

ടെക്നിക്കൽ മികവുണ്ടായിരുന്നെങ്കിലും ഒരൊറ്റ ടെക്നിക്കിൽ ഒതുങ്ങിയ സിനിമ. വിവാദങ്ങൾ സൃഷ്ടിച്ച് ഹിറ്റ് നേടാനുള്ള പതിവ് ശ്രമങ്ങൾ പോലും diesmal കാണാനില്ല.…

3 hours ago

നിയമസഭയിൽ ബിജെപി വൻ താര നിര ; മോദി മാജിക്‌ കേരളത്തിലും

വിഷൻ 2026 ലക്ഷ്യമിട്ട് കേരളത്തിൽ ബിജെപി ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. എ-ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള കേന്ദ്രീകൃത പ്രവർത്തനം, നേതൃമാറ്റങ്ങളുടെ സൂചനകൾ,…

4 hours ago