പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ : വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതലയുള്ള എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലേക്ക് ഗെയിമർമാരെ സ്വാഗതം ചെയ്ത് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA). കൺട്രോളർമാരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ്, അതിവേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരുമായ വീഡിയോ ഗെയിം പ്രേമികളെ ഈ തൊഴിലിലേക്ക് ആകർഷിക്കാൻ പദ്ധതിയിടുന്നത്.
വിമാനങ്ങൾ കൂട്ടിയിടിക്കാതെ നിയന്ത്രിക്കുക എന്ന അതീവ ഗൗരവകരമായ ചുമതലയാണ് എയർ ട്രാഫിക് കൺട്രോളർമാർക്കുള്ളത്. സമ്മർദ്ദഘട്ടങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് അത്യാവശ്യമായ ഈ ജോലിക്ക്, സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗെയിമർമാർ കൂടുതൽ അനുയോജ്യരാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ 14,663 കൺട്രോളർമാർ വേണ്ട സ്ഥാനത്ത് ഏകദേശം 3,000 പേരുടെ കുറവുണ്ടെന്നാണ് എഫ്.എ.എ വ്യക്തമാക്കുന്നത്. വരും വർഷങ്ങളിൽ ഇത് ഇരട്ടിയാകാൻ സാധ്യതയുള്ളതിനാലാണ് പുതിയ റിക്രൂട്ട്മെന്റ് രീതികൾ പരീക്ഷിക്കുന്നത്.
ഗെയിമർമാരെ ഉൾപ്പെടുത്തി ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കത്തെ എയർ ട്രാഫിക് കൺട്രോളർമാരുടെ യൂണിയനും സ്വാഗതം ചെയ്തു. കഠിനമായ പരിശീലനവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി മാത്രമേ നിയമനം നടത്തുകയുള്ളൂവെന്നും എന്നാൽ കഴിവും വേഗവുമുള്ള പുതിയ തലമുറയെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത് ഗുണകരമാകുമെന്നും നാഷണൽ എയർ ട്രാഫിക് കൺട്രോളേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിക്ക് ഡാനിയൽസ് പറഞ്ഞു. അടുത്ത കാലത്തായി വിമാനങ്ങൾ തമ്മിൽ ആകാശത്ത് അപകടകരമായ രീതിയിൽ അടുത്തെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നീക്കം.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…