biden
ദില്ലി: ജി20 ഉച്ചകോടിയിലെ അഭിമാന നിമിഷത്തിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്യുന്നതാണ് ആ വീഡിയോ. രാജ്യത്തലവന്മാര്‍ ബുധനാഴ്ച കണ്ടല്‍വനം കാണാന്‍ പോയിരുന്നു. അവിടെ പ്രകൃതി ആസ്വദിക്കാനും പരസ്പരം സംവദിക്കാനും പോയതായിരുന്നു അവര്‍. അവിടെ മോദി അല്‍പം ദൂരെ നിന്നും ജോ ബൈഡനെ അഭിവാദ്യം ചെയ്തു. ഉടനെ ജോ ബൈഡനും കൈ ഉയര്‍ത്തി മോദിയെ സല്യൂട്ട് ചെയ്തു.
ഇത്ര ദൂരെ നിന്ന് സൗഹൃദത്തിന്‍റെ ഒരു സല്യൂട്ട് കൈമാറാനുള്ള ധീരത മോദിയുടെ നിഷ്കളങ്കതയില്‍ നിന്നുയരുന്ന ഒന്നാണ്. അതിന് അതേ ഊഷ്മളതയോടെ മറുവശത്ത് നിന്നും ഒരു അഭിവാദ്യം കിട്ടുമ്പോള്‍ ഈ രാഷ്ട്ര നേതാക്കള്‍ക്ക് ഏതവസരത്തിലും വ്യക്തിഗതമായി ആശയവിനിമയം നടത്താനുള്ള ഇടവുമാണ് ലഭിക്കുന്നത്.
ചൊവ്വാഴ്ച മോദിയും ജോ ബൈഡനും തമ്മില്‍ ഉച്ചകോടിയ്ക്കിടയില്‍ പ്രത്യേകമായി പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും അങ്ങേയറ്റം സൗഹൃദത്തോടെയാണ് നിമിഷങ്ങള്‍ പങ്കുവെച്ചത്. വ്യക്തിഗതമായ ഈ സൗഹൃദനിമിഷങ്ങള്‍ ലോകനേതാക്കളുമായി കൈമാറാന്‍ കഴിയുന്ന മോദിയുടെ ഈ കഴിവ് ഏറെ പ്രശംസനീയമാണ്.
അതുപോലെ വൈകുന്നേര ഭക്ഷണത്തിനിടയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി തന്ത്രപരമായി മോദി നടത്തിയ ഒരു അനൗദ്യോഗിക കൂടിക്കാഴ്ചയും എടുത്തു പറയേണ്ടകാര്യമാണ്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…