putin-biden
വാഷിങ്ടണ്‍ ഡി.സി: കിഴക്കന്‍ യുക്രെയ്നിലേക്ക് സൈനിക നീക്കത്തിന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്റെ ഉത്തരവിനെ അപലപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍.
പ്രകോപനരഹിതവും ന്യായീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രാര്‍ഥനയും. നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പ്രസിഡന്‍റ് പുടിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങള്‍ക്കും വഴിവെക്കും -ബൈഡന്‍ കൂട്ടിച്ചേർത്തു.
അമേരിക്കന്‍ ജനതയോട് റഷ്യ നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ന് വ്യക്തമാക്കും. ഈ ആക്രമണം വരുത്തിവയ്ക്കുന്ന നാശത്തിനും മരണത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി. അമേരിക്കയും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും ഇക്കാര്യത്തില്‍ ഐക്യത്തോടെ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയായി കാണുമെന്നും ബൈഡന്‍ പറഞ്ഞു. ജി-7 രാജ്യങ്ങളുടെ നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…