വാഷിംഗ്ടൺ: അഫ്ഗാനിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് അമേരിക്ക. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും പെട്ടന്ന് പിൻവലിക്കണമെന്നും മതമൗലികവാദത്തിനെതിരെ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ഭരണകൂടത്തിനായി പ്രസ്താവന നടത്തിയത്. എന്നാൽ താലിബാന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് അമേരിക്കയുടെ തീരുമാനം.
അതേസമയം അഫ്ഗാനിലെ വനിതകളുടേയും പെൺകുട്ടികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും താലിബാൻ നിഷേധിക്കുകയാണ്. ഹിജാബ് പോലുള്ള മതപരമായ വിലക്കുകൾ സ്ത്രീകളുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. മാത്രമല്ല അഫ്ഗാനിൽ ഭരണമേറ്റെടുത്ത ഉടനെ സ്ത്രീകൾ ജോലിക്ക് പോകുന്നതും പുറത്തുപോകുന്നതുമാണ് മുന്നേ താലിബാൻ വിലക്കിയിരുന്നു. പുറത്ത് പോകുന്ന സ്ത്രീകൾ ശരീരവും മുഖവും മറയ്‌ക്കണമെന്നും ആൺതുണ നിർബന്ധമായി വേണമെന്നും താലിബാൻ പ്രഖ്യാപിച്ചിരുന്നു. താലിബാന്റെ നിയമം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തേയും പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ്.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…