Uttar Pradesh CM Yogi Adityanath exempts Ayodhya mutts, temples from commercial tax
അയോധ്യ: ക്ഷേത്രങ്ങളിൽ നിന്നും ധർമ്മശാലകളിൽ നിന്നും വാണിജ്യ നികുതി പിരിക്കുന്നത് ഒഴിക്കണമെന്ന് അഭ്യർത്ഥിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ മുനിസിപ്പൽ കോർപ്പറേഷനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി അയോധ്യ ക്ഷേത്ര ദർശനം നടത്തുകയായിരുന്നു യോഗി ആദിത്യനാഥ്. തുടർന്ന് ഹനുമാൻഗർഹി ക്ഷേത്രത്തിലും നിർമ്മാണം നടക്കുന്ന ശ്രീരാമ ക്ഷേത്രത്തിലും എത്തി അദ്ദേഹം വഴിപാടുകൾ സമർപ്പിച്ചു.
ക്ഷേത്രങ്ങളിൽ നിന്നും മഠങ്ങളിൽ നിന്നും ധർമ്മശാലകളിൽ നിന്നും കെട്ടിട നികുതി, വെള്ളക്കരം എന്നിവ നിർബ്ബന്ധിച്ച് പിരിക്കരുത്. ഇത്തരം കേന്ദ്രങ്ങളിൽ നിന്നും ടോക്കൺ പണം സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങൾ പൊതുജന സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നവയാണ്. അതിനാൽ ഇവരിൽ നിന്നും സാമ്പത്തിക സഹകരണം മാത്രമേ സ്വീകരിക്കാവൂ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…