v muraleedharan
പാലക്കാട് തരൂരിൽ സിപിഎം അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അരുൺകുമാറിന്റെ മരണത്തിൽ പ്രതിഷേധവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്നും,ലോക സമാധാനത്തിന് പണം നീക്കിവച്ച ദിവസം തന്നെയാണ് തരൂരില്‍ ഒരു യുവാവിനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ പൊലീസിന് സിപിഐഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ്. യുപി കേരളത്തെ കണ്ട് പഠിക്കണമെന്ന അഭിപ്രായം വി ഡി സതീശനുണ്ടോ എന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ചു. ഇത് സദ്ഭരണത്തിനുള്ള അംഗീകാരമാണെന്നും, മോദി ഉയര്‍ത്തിക്കാട്ടിയ വികസനങ്ങള്‍ അംഗീകരിച്ച നാലു സംസ്ഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയോട് രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസം പരിപൂര്‍ണമായും ഇല്ലാതായിരിക്കുന്നു. അതോടെ കോണ്‍ഗ്രസിന്റെ പരീക്ഷണം തകര്‍ന്നു. മാത്രമല്ല ഉത്തര്‍പ്രദേശിലെ പ്രിയങ്ക പരീക്ഷണം തകര്‍ന്നിരിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.
മാത്രമല്ല നെഹ്റു കുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങള്‍ വീണ്ടും പ്രകടിപ്പിച്ചു. അതിനുദാഹരണമാണ് പഞ്ചാബിലും ഉത്തരാഖണ്ഡിലുമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ തോല്‍വിയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…