V-Muraleedharan
കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍എസ്എസ് ആണെന്ന മന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിന് തെളിവു പുറത്തുവിടണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കിഫ്ബിയിലെ കള്ളക്കളി പുറത്തുവരാതിരിക്കാനാണ് സിഎജിയെ എതിര്‍ക്കുന്നത്. നിയമസഭയില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് ധനമന്ത്രി വെളിപ്പെടുത്തുന്നു.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കാതെ സ്പീക്കര്‍ ഉറങ്ങുകയാണോയെന്നും വി മുരളീധരന്‍ പരിഹസിച്ചു. റാം മാധവുമായുള്ള ചര്‍ച്ചയ്ക്കുശേഷമായിരുന്നു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ആരോപിച്ചാണ് തോമസ് ഐസക്ക് ഇന്ന് രംഗത്തെത്തിയത്.
കുഴല്‍നാടന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം അഭിഭാഷക സ്ഥാനത്തുനിന്ന് പിന്‍മാറില്ലെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികിരച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് ന്യൂനപക്ഷവോട്ട് നേടാനുള്ള ശ്രമമാണ് ഐസക്കിന്റേതെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
സിഎജിക്ക് നിര്‍ബന്ധിത ഓഡിറ്റിന് അവകാശമുണ്ടെന്നും വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി രഞ്ജിത് കാര്‍ത്തികേയന്‍ എന്ന പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്ഹൈക്കോടതിയെ സമീപിച്ചത്. സിഎജിയെയും ഈ കേസില്‍ കക്ഷി ചേര്‍ത്തു. മാത്യു കുഴല്‍നാടനാണ് ഈ കേസില്‍ രഞ്ജിത്തിനുവേണ്ടി ഹാജരാകുന്നത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…