NATIONAL NEWS

നാലിടത്ത് താമര വിരിഞ്ഞു: കേരളവും ഇനി ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങും : വി മുരളീധരൻ

ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബി.ജെ.പി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാല്‌ സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചതെന്ന് വി. മുരളീധരൻ പറഞ്ഞു.

അതേസമയം കേരളവും ഇനി ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങുമെന്നും അതിന്റെ സൂചനകളാണ് ഇപ്പാൾ കാണുന്നതെന്നും മുരളീധരൻ പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാത്രമല്ല അഞ്ച് സംസ്ഥാനങ്ങളിൽ, നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പിണറായി വിജയൻ യോഗിക്കെതിരെ നടത്തിയ പ്രസ്താവന തിരുത്തണം. കൂടാതെ പിണറായി യോഗിയെ ചീത്ത വിളിച്ചപ്പോൾ മുന്നിലുണ്ടായിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സിപിമ്മിനൊപ്പം യോഗിയെ ചീത്ത വിളിക്കാൻ പ്രതിപക്ഷവും ഒന്നിച്ചു. പിണറായിക്ക് വേണ്ടി യോഗിയെ ചീത്തവിളിക്കുന്ന പ്രവണത വി.ഡി സതീശൻ ഒഴിവാക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

B4 Admin

Recent Posts

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

9 hours ago

ചുവപ്പ് ഭീകരതയുടെ ഇരകൾക്ക് നീതിയും പുനരധിവാസവും അനിവാര്യം; നക്സൽ മുക്ത ഭാരതത്തിലേക്കുള്ള പാതയിൽ ഗുത്തി കോയ വിഭാഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം!

രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…

10 hours ago

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു: ഇനി വ്രതശുദ്ധിയുടെ നാളുകൾ! കാർത്തിക പൊങ്കാല മഹോത്സവം നവംബർ 24ന്; ഭക്തിസാന്ദ്രമായി വിളംബര ഘോഷയാത്ര

ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…

11 hours ago

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

14 hours ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

15 hours ago

അമേരിക്കയിലേക്ക് കടത്തിയത് അഞ്ച് ലക്ഷം ഗുളികകൾ; അന്താരാഷ്ട്ര ലഹരിശൃംഖലയ്ക്ക് ഇന്ത്യയിൽ പൂട്ടിട്ട് എൻസിബി!

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…

15 hours ago