v-muralidharan-pressmeet
കൊച്ചി: ആലപ്പുഴ ബി ജെ പി (BJP) നേതാവ് രണ്‍ജീത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ട് പോയത് സര്‍ക്കാറിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തിൽ സർക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി മുരളീധരന്‍ വിമർശിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുളളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിര്‍ദേശം പക്ഷഭേദം കാണിക്കുന്നതാണ്. ക്രിമിനല്‍ സ്വഭാവുമുള്ള വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്ബോള്‍ പാര്‍ട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണം. ഒരു സംഘടനയില്‍ പെട്ടു എന്നത് കൊണ്ട് ആര്‍ എസ് എസ്‌കാര്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടുമോ. രണ്‍ജീത്ത് വധക്കേസിലെ പ്രതികള്‍ കേരളം വിട്ടെന്ന് നേരത്തെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതകം നടന്നതിന് പിന്നാലെ ആലപ്പുഴയില്‍ നിന്നും മറ്റുള്ള ജില്ലകള്‍ വഴി പ്രതികള്‍ രക്ഷപ്പെട്ടെന്ന വിവരം പോലീസിന്റെ ജാഗ്രതക്കുറവിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രൺജിത് വധക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം തലവൻ എഡിജിപി വിജയ് സാഖറെ. അന്വേഷണം ഏത് സംസ്ഥാനം കേന്ദ്രീകരിച്ചാണെന്ന് നടക്കുന്നതെന്ന സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. രൺജീത്ത് വധക്കേസിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞുവെന്നും എഡിജിപി വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…