പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷം. തെരുവ് നായ്ക്കളുടെ കടിയേറ്റ് നാല് പശുക്കളും, 3 ആടുകളും ചത്തു. അഞ്ചുമൂർത്തി മംഗലത്തെ തെക്കേത്തറ, രക്കൻകുളം, വലിയകുളം, ഒറകുന്നങ്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി തെരുവുനായ ആക്രമണം കൂടിയത്.
ഒന്നരമാസം മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന പേവിഷയുള്ള ഒരു നായ ചത്തിരുന്നെങ്കിലും മറ്റ് നിരവധി പട്ടികളെ കടിച്ചതിനാൽ അവയ്ക്കെല്ലാം പേവിഷബാധ ഉണ്ടായോ എന്നാണ് നിലവിലെ സംശയമെന്ന് വാർഡ് മെമ്പർ കൂടിയായ വി. ശ്രീനാഥ് പറഞ്ഞു. നിലവിൽ വളർത്തുമൃഗങ്ങളിൽ പേ വിഷ്ബാധയുടെ ലക്ഷണം പ്രകടമാകുന്നു എന്നാണ് ഉടമകൾ പറയുന്നത്.
തെക്കൻകുളം സുധയുടെ ഒരു പശുവും, തെക്കേത്തറ ഷാഹിദയുടെ മൂന്ന് പശുക്കളും ചത്തു. ഒറകുന്നങ്കാട് കൃഷ്ണൻക്കുട്ടിയുടെ മൂന്ന് ആടുകളാണ് ചത്തത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റ് ദിവസങ്ങൾ കഴിഞ്ഞ് രോഗലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഉടമസ്ഥർ വിവരമറിയുന്നത്. പ്രദേശത്തെ നിരവധി വളർത്തുനായ്ക്കളെ ഉൾപ്പെടെ പേയിളകിയ പട്ടി കടിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും വളർത്തുമൃഗങ്ങളെ പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് അധികൃതർ അറിയിച്ചു.
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…