വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര കലാപീഠം അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. വൈക്കത്തെ കേന്ദ്രം വര്‍ക്കല ഗ്രൂപ്പിലേക്ക് മാറ്റി ക്രമേണ ഇല്ലാതാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്.
ഇതിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി. രഘുവിനെ ഉപരോധിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവസ്വം കമ്മീഷണറുമായി സംസാരിച്ചു.
കലാപീഠം മാറ്റില്ലെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
വര്‍ക്കല ഗ്രൂപ്പിലെ ആറ്റിങ്ങല്‍ തിരുആറാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ച് കലാപീഠം തുടങ്ങാനാണ് ശ്രമിച്ചത്. മുന്‍പ് ഇവിടെയുണ്ടായിരുന്ന കലാപീഠം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് 2015ല്‍ നിര്‍ത്തലാക്കിയിരുന്നു.
എന്നാല്‍ 1982ല്‍ വൈക്കത്ത് ആരംഭിച്ച കലാപീഠം വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് അഭിരുചി പരിക്ഷ ഈ മാസം 20ന് നടത്താനിരിക്കെയാണ് കേന്ദ്രം മാറ്റാന്‍ നീക്കമുണ്ടായത്.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…