Marriage
ഉത്തര്‍പ്രദേശ്: വിവാഹാഘോഷത്തിന്റെ ഭാഗമായി എത്തിയ ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി വധുവിന്‍റെ വീട്ടുകാരും വരന്‍റെ കുടുംബവും തമ്മിൽ തർക്കം. നവവരന്‍ കല്യാണ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലാണ് സംഭവം.
വിവാഹവേദിയിലേക്ക് ആഘോഷമായെത്തിയ വരന്‍റെയൊപ്പം പതിവുപോലെ വാദ്യമേളങ്ങളുടെ ഒരു സംഘം ഉണ്ടായിരുന്നു. ഫറൂഖാബാദിലെ കമ്പിൽ നിന്ന് സഹറന്‍പൂരിലെ മിര്‍സാപൂര്‍ വരെയായിരുന്നു വിവാഹഘോഷയാത്രയെന്ന് മിര്‍സാപൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അരവിന്ദ് കുമാര്‍ സിംഗ് പി.ടി.ഐയോട് വ്യക്തമാക്കി. വിവാഹ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ, വരന്‍റെ കൂട്ടരോടെ ഭാഗത്തുനിന്ന് ബാന്‍ഡ് സംഘം പണം ആവശ്യപ്പെട്ടെങ്കിലും വധുവിന്‍റെ കുടുംബം തരുമെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. ഇത് വലിയ തര്‍ക്കത്തിലേക്ക് നയിച്ചു.
അഭിമാനം വ്രണപ്പെട്ട വരന്‍ വരണമാല്യം വലിച്ചെറിഞ്ഞ് വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. സംഭവത്തിന് ശേഷം വധുവിന്‍റെ വീട്ടുകാര്‍ വരനുമായുള്ള എല്ലാം ബന്ധവും ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…